പയ്യന്നൂർ: 24 വർഷത്തെ സേവനത്തിന് ശേഷം ബ്രാഞ്ച് മാനേജർ തസ്തികയിൽനിന്ന് വിരമിച്ച വെള്ളൂർ ബാങ്ക് ജീവനക്കാരൻ കെ.വി. സുധാകരന് ജീവനക്കാരും ഭരണസമിതിയും ചേർന്ന് യാത്രയയപ്പ് നൽകി. സി.പി.എം ജില്ല സെകട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് കെ.പി. ജ്യോതിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ ഉപഹാരം നൽകി. മുൻ എം.എൽ.എ സി. കൃഷ്ണൻ, വി. നാരായണൻ, വി. കുഞ്ഞികൃഷ്ണൻ, കെ.കെ. ഗംഗാധരൻ, പാവൂർ നാരായണൻ, കെ.യു. രാധാകൃഷ്ണൻ, പി.പി. ഭാസ്കരൻ മാസ്റ്റർ, കെ.വി. പ്രജീഷ്, കെ.വി. സുധാകരൻ, കെ. തങ്കമണി, കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.