പടം -സന്ദീപ് കണ്ണൂർ: കുറ്റ്യാട്ടൂർ മാങ്ങയുടെ രുചിയൂറും സ്‌ക്വാഷ്, അധികമാർക്കും പരിചിതമല്ലാത്ത ഇടിച്ചക്ക അച്ചാർ, വിപണിയിലെ താരമായ പച്ചമാങ്ങ ജാം...ഇങ്ങനെ നാടൻരുചി വൈവിധ്യങ്ങൾ അനുഭവിച്ചറിയാനും കാർഷിക വിളകൾ അടുത്തറിയാനുമുള്ള അവസരമായി തളിപ്പറമ്പ് കരിമ്പം ഐ.ടി.കെ സെന്ററിൽ നടന്ന ജില്ലതല കിസാൻ മേള. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കൃഷി വകുപ്പും ആത്മ കണ്ണൂരും ജില്ല കൃഷി വിജ്ഞാന കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച മേള ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. കർഷകരുടെ വരുമാന സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് മേളയുടെ ലക്ഷ്യം. ജില്ല കൃഷിത്തോട്ടം, ജില്ല കൃഷിവിജ്ഞാന കേന്ദ്രം, പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം, കുറ്റ്യാട്ടൂർ മാങ്ങ ഉൽപാദന കമ്പനി, റെയ്ഡ്‌കോ എന്നിവയാണ് സ്റ്റാളുകൾ ഒരുക്കിയത്. വാഴ, മാവ്, റമ്പൂട്ടാൻ, കുരുമുളക് തുടങ്ങിവയുടെ തൈകൾ ജില്ല കൃഷിത്തോട്ടം അധികൃതർ കർഷകരെ പരിചയപ്പെടുത്തി. രുചിയൂറും കുറ്റ്യാട്ടൂർ മാങ്ങയും മാങ്ങ കൊണ്ടുള്ള മൂല്യവർധിത ഉൽപന്നങ്ങളും വാങ്ങാൻ ആവശ്യക്കാർ ഏറെയായിരുന്നു. ഇടിച്ചക്ക അച്ചാറിന്റെ നിർമാണ രീതി ചോദിച്ചറിഞ്ഞാണ് പലരും മടങ്ങിയത്. കോശങ്ങൾ ശേഖരിച്ച് വാഴത്തൈ നിർമിക്കുന്ന രീതി പ്രദർശിപ്പിച്ചത് വേറിട്ട അനുഭവമായി. മേള ഏറെ ഉപകാരപ്രദമായെന്ന് കർഷകർ പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.എം. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.