ചാവശ്ശേരി-തില്ലങ്കേരി റോഡ് തുറന്നു

ഇരിട്ടി: വർഷങ്ങളോളം കുണ്ടുംകുഴിയും നിറഞ്ഞ് കാൽനടപോലും ദുസ്സഹമായ റോഡ് മെക്കാഡം ചെയ്ത് നവീകരിച്ചതോടെ യാഥാർഥ്യമായത് ഗ്രാമവാസികളുടെ സ്വപ്നം. ഗ്രാമീണ റോഡ് ദേശീയപാത നിലവാരത്തിലേക്ക് ഉയർന്നതിന്റെ ആഹ്ലാദം റോഡ് ഉദ്ഘാടനത്തെ ഉത്സവമാക്കിമാറ്റി. ഇരിട്ടി നഗരസഭയെ തില്ലങ്കേരി പഞ്ചായത്തുമായി എളുപ്പത്തിൽ കൂട്ടിയിണക്കുന്ന ചാവശ്ശേരി- നടുവനാട്-തലച്ചങ്ങാട് -കുണ്ട്‌തോട്- തില്ലങ്കേരി റോഡാണ് അഞ്ചു കി.മീ ബി.എം ആൻഡ് ബി.സിയിൽ മെക്കാഡം ടാറിങ് നടത്തി നവീകരിച്ചത്. വീതികുറഞ്ഞ റോഡിന്റെ ഇരുവശവും സൗജന്യമായി പ്രദേശവാസികൾ ഭൂമി വിട്ടുനൽകി ഒമ്പത് മീറ്റർ വീതിയിലാണ് വികസിപ്പിച്ചത്. 5.5 മീറ്റർ വീതിയിൽ മെക്കാഡം ടാറിങ് കൂടി പൂർത്തിയായതോടെ പ്രദേശത്തിന്റെ മുഖച്ഛായതന്നെ മാറി. സണ്ണി ജോസഫ് എം.എൽ.എയുടെ അധ്യക്ഷതയിൽ പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കെ.കെ. ശൈലജ എം.എൽ.എ മുഖ്യാതിഥിയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.