പരിശോധന ക്യാമ്പ്

പയ്യന്നൂർ: എടാട്ട് ശ്രീനാരായണ ഇംഗ്ലീഷ് സ്കൂളിൽ കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റി, എടാട്ട് എസ്.എൻ ഇംഗ്ലീഷ് സ്കൂൾ, ഡി.വൈ.എഫ് .ഐ പറമ്പത്ത് ഈസ്റ്റ് യൂനിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ സ്തനാർബുദ പരിശോധന ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. കെ.ജി. ഗോപാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എ. പ്രാർഥന ഉദ്ഘാടനം ചെയ്തു. ഡോ. ആതിര അന്തർജനം മുഖ്യാതിഥിയായി. മലബാർ കാൻസർ സൊസൈറ്റി ചെയർമാൻ ഡി.കെ. പൈ പദ്ധതി വിശദീകരിച്ചു. സി. ബാലകൃഷ്ണൻ, പി.കെ. ഷീബ എന്നിവർ സംസാരിച്ചു. ഡോ. ഹർഷ ഗംഗാധരൻ, ഡോ. ദീപ്തി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ഡോ. ഹർഷ ഗംഗാധരൻ ബോധവത്കരണ ക്ലാസെടുത്തു. എം.വി. കാവ്യ സ്വാഗതവും ടി.പി. മധുസൂദനൻ നന്ദിയും പറഞ്ഞു. PYR1.JPG എടാട്ട് സ്തനാർബുദ പഞ്ചായത്ത് പ്രസിഡൻറ് എ. പ്രാർഥന ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.