കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ പരീക്ഷ നടത്തിപ്പിലെ ക്രമക്കേടിൽ പ്രതിഷേധിച്ച് സർവകലാശാല ആസ്ഥാനത്ത് കെ.എസ്.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം. ഫോട്ടോസ്റ്റാറ്റ് മെഷീനുമായി സർവകലാശാല കവാടത്തിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവേശന കവാടം ഉപരോധിച്ച പ്രവർത്തകർ അതിക്രമിച്ച് അകത്തുകടക്കാൻ ശ്രമിച്ചത് പൊലീസുമായി നേരിയ സംഘർഷത്തിനിടയാക്കി. തുടർച്ചയായുണ്ടാകുന്ന വീഴ്ചകൾക്കുപിന്നിൽ വൻ അട്ടിമറി സംശയിക്കുന്നതായും ഒരുതരത്തിലുള്ള വിശ്വാസ്യതയുമില്ലാത്ത അധ്യാപകർ പണത്തിനുവേണ്ടി ചോദ്യപേപ്പറുകൾ വിൽക്കാനും മടികാണിക്കില്ലെന്ന് സമരം ഉദ്‌ഘാടനം ചെയ്ത് കെ.എസ്.യു ജില്ല പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് പറഞ്ഞു. വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ, പി.വി.സി പ്രഫ. എ. സാബു എന്നിവർ കെ.എസ്.യു നേതാക്കളുമായി ചർച്ച നടത്തി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി കൈക്കൊള്ളുമെന്ന് വി.സി നേതാക്കൾക്ക് ഉറപ്പുനൽകി. ജില്ല ഭാരവാഹികളായ ഫർഹാൻ മുണ്ടേരി, ആദർശ് മാങ്ങാട്ടിടം, അശ്വിൻ മാതുക്കോത്ത്, ഹരികൃഷ്ണൻ പാളാട്, ഉജ്വൽ പവിത്രൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. പടം -ksu protest - കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് കെ.എസ്.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോട്ടോസ്റ്റാറ്റ് മെഷീനുമായെത്തി നടത്തിയ പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.