കൂത്തുപറമ്പിൽ റിങ് റോഡിന് സ്ഥലനിർണയം തുടങ്ങി

ഇടറോഡുകൾ വീതികൂട്ടി പ്രധാന റോഡുകളെ ബന്ധിപ്പിക്കും കൂത്തുപറമ്പ്: കൂത്തുപറമ്പിൽ നടപ്പാക്കുന്ന റിങ് റോഡ് പദ്ധതിയുടെ അതിർത്തി നിർണയം ആരംഭിച്ചു. നഗരത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് റിങ് റോഡ് പദ്ധതി നടപ്പാക്കുന്നത്. ഇടറോഡുകൾ വീതികൂട്ടി പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. കുട്ടിക്കുന്ന് -ആമ്പിലാട് റോഡ്, ആമ്പിലാട് പഴയനിരത്ത് റോഡ്, മാവേലി മുക്ക് -പുറക്കളം -പഴയനിരത്ത് റോഡ് എന്നിവയാണ് പ്രധാനമായും വികസിപ്പിക്കുന്നത്. 32 കോടി രൂപയാണ് പദ്ധതി നടപ്പാക്കുന്നതിന് ബജറ്റിൽ മാറ്റിവെച്ചിട്ടുള്ളത്. ആദ്യഘട്ടമായി അതിർത്തി നിർണയമാണ് നടക്കുന്നത്. പദ്ധതി ഉടൻ യാഥാർഥ്യമാക്കാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് പി.ഡബ്ല്യു.ഡി അധികൃതർ പറഞ്ഞു. അതിർത്തി നിർണയം പൂർത്തിയാകുന്നതോടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. റിങ് റോഡ് യാഥാർഥ്യമാകുന്നതോടെ കൂത്തുപറമ്പിലെ ഗതാഗതക്കുരുക്കിന് ഒരുപരിധിവരെ പരിഹാരമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.