വനാതിർത്തിയിലെ സോളാർ വൈദ്യുതി വേലികൾ ഓഫ്; കാട്ടാനകൾ വീണ്ടും ആക്ടിവ്

കേളകം: അമ്പായത്തോട്, പാൽചുരം വനാതിർത്തികളിൽ സ്ഥാപിച്ച സോളാർ വൈദ്യുതി പ്രതിരോധവേലി പ്രവർത്തനരഹിതമായതോടെ കാട്ടാനശ​ല്യം രൂ​ക്ഷം. കാ​ട്ടാ​ന​ക​ളെ പ്ര​തി​രോ​ധി​ക്കാ​നാ​യി സ്ഥാ​പി​ച്ചി​രുന്ന സോ​ളാ​ർ വൈ​ദ്യു​തി വേ​ലി നോ​ക്കു​കു​ത്തി​യായെ​ന്നാ​ണ് നാട്ടു​കാ​രു​ടെ പ​രാ​തി. കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ നി​ന്ന് ബാ​വ​ലി​പ്പു​ഴ ക​ട​ന്ന് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്കെ​ത്തി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടാ​ന​ക​ളു​ടെ എ​ണ്ണം പെ​രു​കുക​യാ​ണ്. എ​ന്നാ​ൽ, വ​ന​പാ​ല​ക​ർ ഇ​ത് ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. അ​മ്പാ​യ​ത്തോ​ട്, പാ​ൽ​ചു​രം, തീ​പ്പൊ​രി​ക്കു​ന്ന്, ക​ണ്ട​പ്പു​നം മേ​ഖ​ല​ക​ളി​ലാ​ണ് കാ​ട്ടാ​നശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. വൈ​ദ്യു​തിവേ​ലി കാ​ര്യ​ക്ഷ​മമല്ലാത്ത​താ​ണ് ആ​ന​ക​ൾ ക​ട​ന്നുവ​രാ​ൻ ഇ​ട​യാ​ക്കു​ന്ന​ത്. വേ​ലി​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യെ​ടു​ക്കാ​നോ പൊ​ട്ടി​യ ക​മ്പി​ക​ൾ ശ​രി​യാ​ക്കാ​നോ വ​നപാ​ല​ക​ർ എ​ത്താ​റി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ​ല​പ്പോ​ഴും കുറഞ്ഞ ​വോ​ൾ​ട്ടേ​ജി​ലാ​ണ് വേ​ലി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വൈ​ദ്യു​തി വേ​ലി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ജ​ന​കീ​യ ക​മ്മിറ്റി​ക​ൾ രൂ​പവത്​ക​രി​ക്കു​ക​യും അ​റ്റ​കുറ്റ​പ്പണി​ക്ക് ധ​ന​സ​ഹാ​യം ന​ല്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.