ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് പരിധി മാറ്റി

പഴയങ്ങാടി: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വെങ്ങര റെയില്‍വേ ഗേറ്റിന് പടിഞ്ഞാറ് ഭാഗത്തുള്ള വെങ്ങര ഐ.ടി.സി, കക്കാടപ്പുറം, മുട്ടംപൊള്ള, മൂലക്കീല്‍, മൂലക്കീല്‍ കടവ്, മുട്ടം ജുമുഅത്ത്, സൂനാമി കോളനി, കണ്ണാടിപ്പള്ളി, വെള്ളച്ചാല്‍, വൈ.എം.സി.എ മുട്ടം, വെള്ളച്ചാല്‍ ബദര്‍പള്ളി എന്നീ ട്രാന്‍സ്‌ഫോര്‍മറിന് കീഴില്‍ വരുന്ന ഉപഭോക്താക്കളെ ഏപ്രില്‍ 20 മുതല്‍ മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് പരിധിയിലേക്ക് മാറ്റിയതായി പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ അസി. എൻജിനീയര്‍ അറിയിച്ചു. വൈദ്യുതി ബില്‍ അടക്കുന്നത് ഒഴികെയുള്ള ഉപഭോക്തൃ സേവനങ്ങള്‍ക്ക് മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 04972870252, 9496111138.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.