പടങ്ങൾ: സന്ദീപ് കണ്ണൂർ: ഇന്ധന വിലവർധനവിലും കേന്ദ്ര അവഗണനക്കുമെതിരെ എല്‍.ഡി.എഫിന്‍റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ 18 ഏരിയ കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്കുമുന്നില്‍ മാര്‍ച്ചും ധർണയും നടത്തി. കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ നടന്ന പ്രതിഷേധം സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനും തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫിസിനുമുന്നിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനും ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് പ്രവർത്തകർ പ്രകടനമായാണ് കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നിലെത്തിയത്. ഇന്ധന വില വർധിപ്പിച്ചും കേന്ദ്ര വിഹിതം വെട്ടിക്കുറച്ചും കേന്ദ്രം കേരളത്തെ ശിക്ഷിക്കുകയാണെന്ന് എം.വി. ജയരാജൻ പറഞ്ഞു. പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെ എണ്ണക്കമ്പനികള്‍ ദിനംപ്രതി വർധിപ്പിക്കുകയാണ്. മണ്ണെണ്ണയുടെ വിലവർധനവിലൂടെ രൂക്ഷമായ വിലക്കയറ്റത്തെത്തുടര്‍ന്ന് പൊറുതിമുട്ടുന്ന മത്സ്യത്തൊഴിലാളികളുടെ മേല്‍ കൂടുതല്‍ ദുരിതമടിച്ചേൽപിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. കേന്ദ്രത്തിന്‍റെ അംഗീകാരത്തിനായി നല്‍കുന്ന പദ്ധതികള്‍ക്ക് യഥാവസരം കേന്ദ്രം അനുമതി നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരിയിൽ ടെലിഫോൺ ഭവന് മുന്നിൽ നടത്തിയ പ്രതിഷേധം സി.പി.ഐ ജില്ല അസി. സെക്രട്ടറി എ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ ടി.വി. രാജേഷ്, ശ്രീകണ്ഠപുരം പോസ്റ്റ് ഓഫിസിന് മുന്നിൽ എന്‍. ചന്ദ്രന്‍, പാനൂര്‍ പോസ്റ്റ് ഓഫിസ് പരിസരത്ത് എം. സുരേന്ദ്രന്‍, ഇരിട്ടി പോസ്റ്റ് ഓഫിസിന് മുന്നിൽ എ.എന്‍. ഷംസീര്‍ എം.എൽ.എ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.