ആനുകൂല്യ വിതരണം

കേളകം: ആറളം ഫാമിൽനിന്ന് കഴിഞ്ഞ രണ്ടു വർഷക്കാലയളവിൽ പെൻഷൻ പറ്റിയ ജീവനക്കാർക്കും തൊഴിലാളികൾക്കും ആനുകൂല്യം നൽകിത്തുടങ്ങിയതായി ഫാം മാനേജിങ് ഡയറക്ടർ ബിമൽ ഘോഷ് അറിയിച്ചു. സാമ്പത്തിക വർഷാരംഭത്തിൽ തന്നെ സർക്കാർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകുകയും ആദ്യഘട്ടമായി 2.03 കോടി രൂപ അനുവദിക്കുകയും ചെയ്തു. പെൻഷൻ പറ്റിയവരിൽ മുൻഗണന അടിസ്ഥാനത്തിൽ 36 പേരുടെ ആനുകൂല്യം ബാങ്ക് അക്കൗണ്ടിലേക്ക്​ നൽകി. രണ്ടു ദിവസംകൊണ്ട് വിതരണം പൂർത്തിയാക്കും. ബാക്കിയുള്ളവരുടെ ആനുകൂല്യവും നൽകുന്നതിന് നടപടി ഊർജിതമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.