കണ്ണൂർ: വനിത ശിശു വികസന വകുപ്പ് നടപ്പാക്കുന്ന സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായുള്ള ഉജ്വല ബാല്യം പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ നിർവഹിച്ചു. സുചേത സതീഷ്, കെ.വി. മെസ്ന, അദ്വൈത് എസ്. പവിത്രൻ എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. 25,000 രൂപയും ഫലകവും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപ നിർമാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ മികവ് തെളിയിച്ച ആറിനും 18നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്കാണ് പുരസ്‌കാരം നൽകുന്നത്. ജില്ല വനിത ശിശു വികസന ഓഫിസർ ഡീന ഭരതൻ, ശിശു സംരക്ഷണ ഓഫിസർ കെ.വി. രജിഷ, നിധീഷ് കുര്യൻ തുടങ്ങിയവർ പങ്കെടുത്തു. ------------- പടം -ujwala balyam- വനിത ശിശു വികസന വകുപ്പ് നൽകുന്ന ഉജ്വല ബാല്യം പുരസ്‌കാരം കലക്ടർ എസ്. ചന്ദ്രശേഖർ വിതരണം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.