വാഹന മോഷ്ടാവ് പിടിയിൽ

മാഹി: മുണ്ടോക്കിൽനിന്ന് ഇരുചക്ര വാഹനം മോഷ്ടിച്ച പ്രതിയെ മാഹി പൊലീസ് അറസ്റ്റുചെയ്തു. താമരശ്ശേരി അമ്പായത്തോട് സ്വദേശി ബൈജു എന്ന ഫിറോസി (44) നെയാണ് മാഹി സി.ഐ ആടലരശന്റെ നേതൃത്വത്തിൽ എസ്.ഐ ജയശങ്കർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ കെ. കിഷോർകുമാർ, സി.വി. ശ്രീജേഷ് എന്നിവർ ചേർന്ന് താമരശ്ശേരിയിൽനിന്ന് അറസ്റ്റുചെയ്തത്. തൃശൂർ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ നിരവധി വാഹന മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ. നേരത്തേ തടവു ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൂട്ടുപ്രതി കോഴിക്കോട് കൊടുവള്ളി സ്വദേശി അഫ്സലിനെ മുമ്പ് അറസ്റ്റുചെയ്തിരുന്നു. മോഷ്ടിച്ച വാഹനം ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാൻ പൊലീസിന് സഹായകമായത്. പ്രതിയെ മാഹി കോടതി റിമാൻഡ് ചെയ്തു. ---------------- caption : ഫിറോസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.