പയ്യന്നൂർ: വാതിൽപടി സേവനം നഗരസഭയിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കിലയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമുള്ള പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ചെയർപേഴ്സൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്തു. വൈസ്ചെയർമാൻ പി.വി. കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ വി. ബാലൻ, സി. ജയ, ടി.പി. സെമീറ, വി.വി. സജിത, ടി. വിശ്വനാഥൻ, സെക്രട്ടറി എം.കെ. ഗിരീഷ് എന്നിവർ സംസാരിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിൽ ഡോ. രവി രാമന്തളി, വി.പി. സുകുമാരൻ, പി.പി. ദാമോദരൻ എന്നിവർ ക്ലാസെടുത്തു. ------ പി. വൈ. ആർ നഗരസഭ:: പയ്യന്നൂരിൽ കില പരിശീലന പരിപാടി ചെയർപേഴ്സൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.