സമ്പൂർണ സാക്ഷരത പ്രഖ്യാപനം

തലശ്ശേരി: കൈവട്ടം വികസന വിദ്യാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സമ്പൂർണ സാക്ഷരത പ്രഖ്യാപന വാർഷികം ആചരിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാ റാണി ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഐറിൻ സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ആദ്യകാല സാക്ഷരത പ്രവർത്തക സെലിൻ ടീച്ചറെ ആദരിച്ചു. കൗൺസിലർമാരായ ടെൻസി നേമിസ്, ജിഷ ജയചന്ദ്രൻ, മുൻ കൗൺസിലർ പി.വി. വിജയൻ എന്നിവർ സംസാരിച്ചു. റിനി ഗോൺസാൽവസ്, ഷെമ്മി എന്നിവർ പങ്കെടുത്തു. നോഡൽ പ്രേരക് ഷീല ഫിലിപ് സ്വഗതവും പ്രീത സ്റ്റാൻലി നന്ദിയും പറഞ്ഞു. പടം....ആദ്യകാല സാക്ഷരത പ്രവർത്തക സെലിൻ ടീച്ചറെ തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം. ജമുനാറാണി ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.