കൗൺസലിങ് സെന്റർ തുടങ്ങി

പുല്ലൂപിക്കടവ്: കൗസർ ഇംഗ്ലീഷ് സ്കൂളിൽ കൗൺസലിങ് സെന്ററിന്റെ ഉദ്ഘാടനം പാത്തോളജിസ്റ്റും കൗസർ ചാരിറ്റബിൾ ട്രസ്റ്റ് അംഗവുമായ ഡോ.പി. സലീം നിർവഹിച്ചു. വിറാസ് കോളജ് സൈക്കോളജി പി.ജി വിഭാഗവുമായി സഹകരിച്ചാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. പരിപാടിയിൽ പ്രിൻസിപ്പൽ മുഹമ്മദ്‌ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. പി.ജി വിഭാഗം തലവൻ സുബൈർ, യു.പി. സിദ്ദീഖ്, കെ.പി. അബ്ദുൽ അസീസ്, മുഹമ്മദ്‌ നിസാർ എന്നിവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ എ. റഫീന സ്വാഗതവും കൗൺസലിങ് ഇൻചാർജ് നുസ്രീന നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.