'ഉദാര മദ്യവൽക്കരണ നയം തിരുത്തണം'

കൂത്തുപറമ്പ്: ഇടതു സർക്കാറിന്റെ ഉദാര മദ്യവൽക്കരണ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് എൽ.എൻ.എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് ഒരു ലക്ഷം പ്രതിഷേധ കത്തുകളും ഇ-മെയിലുകളും അയച്ചു. പരിപാടിയുടെ ജില്ലതല ഉദ്​ഘാടനം കൂത്തുപറമ്പ് പോസ്റ്റ് ഓഫിസ് പരിസരത്ത് ലഹരി നിർമാർജ്ജന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഉമർ വിളക്കോട് നിർവഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് ടി.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കാദർ മുണ്ടേരി, പി.പി.മുഹമ്മദലി, സിദ്ധീഖ് പാറാൽ, എ.ടി. അശ്രഫ് ഹാജി, എം. മൊയ്തീൻ ഹാജി, പി.കെ. അലി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.