മുതിയങ്ങയിൽ കാറിനു നേരെ അക്രമം

കൂത്തുപറമ്പ്: പാട്യത്തിനടുത്ത മുതിയങ്ങ പാച്ചാപൊയിലിൽ വീട്ടിൽ നിർത്തിയിട്ട കാറിനു നേരെ ആക്രമണം. പാച്ചാപൊയിലിൽ വലിയ പറമ്പത്ത് ആലക്കാടൻ രാജീവന്റെ ഉടമസ്തതയിലുള്ള കാറിനു നേരെയാണ് ആക്രമണം നടന്നത്. വീട്ടിലെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിനു നേരെയായിരുന്നു അക്രമം. പിൻഭാഗത്തെ ഗ്ലാസ് പൂർണമായും തകർന്ന നിലയിലാണുള്ളത്. ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. വീട്ടുകാർ ശബ്ദം കേട്ട് പുറത്ത് ഇറങ്ങുമ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. കതിരുർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പരിശോധന നടത്തി. (Photo E. Mail ലിൽ അയക്കും)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.