തലശ്ശേരി: അതിരൂപതയുടെ നാലാമത് മെത്രാനായി മാർ ജോസഫ് പാംപ്ലാനി ബുധനാഴ്ച ചുമതലയേൽക്കും. സൻെറ് ജോസഫ് കത്തീഡ്രൽ അങ്കണത്തിൽ പ്രത്യേകമായി തയാറാക്കിയ വേദിയിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. നിയുക്ത ആർച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണവും വിരമിക്കുന്ന ആർച്ച് ബിഷപ് മാർ ജോർജ് ഞറളക്കാട്ടിനുള്ള യാത്രയയപ്പും ചരിത്രമുഹൂർത്തമാക്കാനുള്ള ഒരുക്കം പൂർത്തിയായതായി സംഘാടക സമിതി കൺവീനർ മോൺ ജോസഫ് ഒറ്റപ്ലാക്കലും ചാൻസലർ ഫാ.ഡോ.തോമസ് തെങ്ങുംപള്ളിയും വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേൾവി ശക്തി പരിമിതമായവർക്ക് സ്ഥാനാരോഹണ ചടങ്ങുകൾ ആംഗ്യഭാഷയിൽ പരിഭാഷപ്പെടുത്തി നൽകാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഫാ. ടോം ഓലിക്കരോട്ട്, നവാസ് മേത്തർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. പടം...... നിയുക്ത ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.