കേളകം: മലയോരത്തെ പുത്തൻ കായിക പ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ സ്പോർട്സ് ക്ലബിനും അവധിക്കാല കായിക പരിശീലനത്തിനും തുടക്കം കുറിച്ചു. ഫുട്ബാൾ, വോളിബാൾ, ഷട്ടില്‍ ബാറ്റ്മിന്റൺ, ഫിസ്റ്റ്ബാൾ എന്നീ വിഭാഗങ്ങളിൽ ആരംഭിച്ച അവധിക്കാല പരിശീലനം കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ വനിത വോളിബാൾ ക്യാപ്റ്റൻ മിനിമോൾ എബ്രഹാം മുഖ്യാതിഥിയായിരുന്നു. സ്കൂൾ പി.ടി.എ പ്രസിഡന്റ് സി.സി. സന്തോഷ് അധ്യക്ഷത വഹിച്ചു. പൂർവവിദ്യാർഥി സംഘടന 'ബെഞ്ച്' സെക്രട്ടറി ഇ.പി. ഐസക്, സ്റ്റാഫ് പ്രതിനിധി ടി. ഷീന ജോസ്, കോച്ച് പി.ഇ. അനീഷ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എം.വി. മാത്യു സ്വാഗതവും ഫിസിക്കൽ എജുക്കേഷൻ ടീച്ചർ ബിബിൻ ആന്റണി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.