തലശ്ശേരി: ധർമടം പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളുടെ ബിരുദതലത്തിൽ പഠിക്കുന്ന മക്കൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആറുപേർക്ക് ലാപ്ടോപ്പുകൾ നൽകിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ വിതരണോദ്ഘാടനം നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു, എം.പി. മോഹനൻ, കെ. ശശീന്ദ്രൻ, വാർഡ് അംഗം നാരായണൻ, പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ശശിധരൻ, കെ.വി. സരിത, അനൂപ്, സുഖിൻ, ലവോജ്, സച്ചിൻ എന്നിവർ പങ്കെടുത്തു. ------------------------------------------------------- .....ധർമടം പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളുടെ ബിരുദതലത്തിൽ പഠിക്കുന്ന മക്കൾക്കുള്ള ലാപ്ടോപ്പ് വിതരണോദ്ഘാടനം വൈസ് പ്രസിഡന്റ് ഷീജ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.