കണ്ണൂർ: വിഷുവിന്റെയും ഈസ്റ്ററിന്റെയും കച്ചവടത്തിനായി എത്തിയ തെരുവുകച്ചവടക്കാർ നഗരത്തിൽ അവശേഷിപ്പിച്ച മാലിന്യങ്ങൾ വിഷുത്തലേന്ന് രാത്രി ഡെപ്യൂട്ടി മേയർ കെ. ഷബീനയുടെയും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. രാജേഷിന്റെയും നേതൃത്വത്തിൽ കോർപറേഷൻ ശുചീകരണ തൊഴിലാളികൾ വൃത്തിയാക്കി. കനത്ത മഴയെ അവഗണിച്ച് മുപ്പതോളം തൊഴിലാളികൾ ചേർന്നാണ് സ്റ്റേഡിയം പരിസരവും മറ്റും ശുചിയാക്കിയത്. കൗൺസിലർമാരായ പ്രകാശൻ പയ്യനാടൻ, പി.കെ. സജേഷ് കുമാർ, ഹെൽത്ത് സൂപ്പർവൈസർ ബൈജു, ഹെൽത്ത് ഇൻസ്പെക്ടർ എ.കെ. പ്രകാശൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഉദയകുമാർ, സൗമ്യ, അഫ്‍സില തുടങ്ങിയവരും പങ്കെടുത്തു. പടം) ഡെപ്യൂട്ടി മേയർ കെ. ഷബീനയുടെയും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. രാജേഷിന്റെയും നേതൃത്വത്തിൽ കോർപറേഷൻ ശുചീകരണ തൊഴിലാളികൾ കണ്ണൂർ നഗരം ശുചീകരിക്കുന്നു photo kannur clean town
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.