പ്രതിഷേധ ജാഥ

കല്യാശ്ശേരി: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾമൂലം കുതിച്ചുയരുന്ന പാചകവാതകം ഉൾപ്പെടെയുള്ള വില വർധനവിനെതിരെ കല്യാശ്ശേരിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തി. മാങ്ങാട് ബസാറിൽ പ്രതിഷേധ പരിപാടി ബേബി ആന്റണി ഉദ്ഘാടനം ചെയ്തു. കൂനത്തറ മോഹനൻ നയിച്ച ജാഥക്ക് പി. കേളു, പി. രത്നാകരൻ, എൻ. തമ്പാൻ, പി. ലത, കെ. ബിന്ദു, കെ. അനിത, എ. രാജൻ, കെ. ഷാജിലാൽ, ടി. രവീന്ദ്രൻ, പി. സുരേശൻ എന്നിവർ നേതൃത്വം നൽകി. കീച്ചേരിയിൽ നടന്ന സമാപന പരിപാടി ഡി.സി.സി സെക്രട്ടറി രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു. പി.വി. ധനഞ്ജയൻ അധ്യക്ഷത വഹിച്ചു. പി.വി. വേണുഗോപാലൻ സംസാരിച്ചു. Chithram: വിലക്കയറ്റത്തിനെതിരെ കല്യാശ്ശേരിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.