അഞ്ചരക്കണ്ടി: വേങ്ങാട് അങ്ങാടി, ചാലിപറമ്പ്, മെതിയടിപ്പാറ, വേങ്ങാട് മെട്ട, കെ.കെ നഗർ എന്നീ പ്രദേശങ്ങളിൽ റോഡിന്റെ വശത്തോടുചേർന്ന് പൊട്ടിയ കുടിവെള്ള പൈപ്പുകൾ മാറ്റിസ്ഥാപിച്ചു. 'മാധ്യമം' വാർത്തയെ തുടർന്നാണ് അധികൃതരുടെ അടിയന്തര നടപടി. വിവിധയിടങ്ങളിലായി പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നതും വെള്ളം സമീപത്തെ വീടുകളിലേക്ക് ഒഴുകിപ്പോവുന്നതിനാൽ കാൽനട പോലും സാധിക്കുന്നില്ലെന്ന വീട്ടുകാരുടെ പരാതിയും കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. ഗ്രാമീണ പൈപ്പ് ലൈനിനെ മാത്രം ആശ്രയിക്കുന്ന പ്രദേശവാസികൾക്ക് ഇടക്കിടെയുള്ള പൈപ്പ് പൊട്ടൽ കുടിവെള്ളം ലഭ്യമാവുന്നതിൽ പ്രയാസമുണ്ടാക്കുന്നതായിക്കാണിച്ച് വേങ്ങാട് പഞ്ചായത്ത് അംഗം ജസ്‍ലീനയും പരാതി നൽകിയിരുന്നു. AJK : vengad cap: പൈപ്പ് ലൈൻ നന്നാക്കുന്നതിനായി തൊഴിലാളികൾ സാധനമിറക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.