കെ.പി.എസ്.ടി.എ ഭവൻ ഉദ്ഘാടനം

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരത്ത് പുതുതായി നിർമിച്ച കെ.പി.എസ്.ടി.എ ഭവൻ മുൻ മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. സജീവ് ജോസഫ് എം.എൽ.എ മുഖ്യാതിഥിയായി. നിർമാണത്തിന് നേതൃത്വം നൽകിയ അധ്യാപകരെ എം.എൽ.എ ആദരിച്ചു. സംസ്ഥാന പ്രസിഡൻറ് സി. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.എസ്.ടി.എ ഭവനിൽ ചിത്രം വരച്ച അധ്യാപകർക്ക് കെ.പി.സി.സി ജന.സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉപഹാരം നൽകി. നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന ലൈബ്രറിയിലേക്കുള്ള പുസ്തകം കൈമാറി. വി.സി. പ്രശാന്തൻ ഏറ്റുവാങ്ങി. എം.ഒ. മാധവൻ കെട്ടിട എഗ്രിമൻെറ് എ.കെ. അരവിന്ദ് സജിക്ക് കൈമാറി. ശ്രീകണ്ഠപുരം ഇന്ദിര ഭവന്റെ മുകളിലാണ് അധ്യാപക കൂട്ടായ്മ 15 ലക്ഷം ചെലവിൽ സ്വന്തം ഓഫിസ് ഒരുക്കിയത്. ഉപജില്ലയുടെ വിവിധ ഭാഗങ്ങളിലെ, സംഘടനയിൽ അംഗങ്ങളായ അധ്യാപകരിൽനിന്ന് സ്വരൂപിച്ച തുക ഉപയോഗിച്ചാണ് കെട്ടിടം പണിതത്. 200 പേർക്കിരിക്കാവുന്ന ഹാളും ഓഫിസും ഉൾപ്പെടുന്നതാണ് കെട്ടിടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.