കണ്ണൂർ: രാജ്യസഭ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. പി. സന്തോഷ് കുമാറിന് കണ്ണൂരിൽ . സി.പി.ഐ ജില്ല കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണം സംസ്ഥാന എക്സിക്യൂട്ടിവംഗം സി.എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ചടങ്ങിലെത്തി സന്തോഷ് കുമാറിനെ ഷാളണിയിച്ചു. സംസ്ഥാന കൗൺസിലംഗം സി.പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ സി.പി. മുരളി, സംസ്ഥാന കൗൺസിലംഗം സി.പി. ഷൈജൻ, സി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ല അസി. സെക്രട്ടറി എ. പ്രദീപൻ സ്വാഗതവും മണ്ഡലം സെക്രട്ടറി എൻ. ഉഷ നന്ദിയും പറഞ്ഞു. പടം -giri
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.