അനുസ്മരണം നടത്തി

ഇരിട്ടി: സ്ത്രീസമൂഹം കൂടുതൽ രാഷ്ട്രീയ പ്രബുദ്ധമാവുന്നത് ജനാധിപത്യ ഇന്ത്യക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണെന്ന് വനിത ലീഗ് ജില്ല സെക്രട്ടറി സാജിത പറഞ്ഞു. വനിത ലീഗ് പേരാവൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഹൈദരലി തങ്ങൾ അനുസ്മരണം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. പി.കെ. ബൽക്കീസ് അധ്യക്ഷത വഹിച്ചു. റിലീഫ്കിറ്റ് വിതരണം ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു. അബൂട്ടി ശിവപുരം അനുസ്മരണ പ്രഭാഷണം നടത്തി. എം.പി. അബ്ദുറഹ്മാൻ, എം.എം. മജീദ്, വി.പി. റഷീദ്, അന്തുമസാഫി, നൂർജഹാൻ മുഴക്കുന്ന്, നാസർ കേളോത്ത് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.