റോഡ് ഉദ്ഘാടനം ചെയ്തു

ചാല: ധര്‍മടം മണ്ഡലത്തില്‍ നവീകരിച്ച പൊതുമരാമത്തിന്റെ ചാല-മൗവ്വഞ്ചേരി റോഡ്, കോയ്യോട്-പൊതുവാച്ചേരി-ആര്‍.വി മെട്ട റോഡ് എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ചാല-മൗവ്വഞ്ചേരി റോഡ് 4.32 കോടി രൂപയും കോയ്യോട്-പൊതുവാച്ചേരി ആര്‍.വി മെട്ട റോഡ് 6.10 കോടിയും ചെലഴിച്ചാണ് നവീകരിച്ചത്. പൊതുമരാമത്ത് വകുപ്പാണ് ഇതിന് ഫണ്ട് അനുവദിച്ചത്. ഡോ. വി. ശിവദാസന്‍ എം.പി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയര്‍ എം. ജഗദീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ദാമോദരന്‍, എ.വി. ഷീബ, ജില്ല പഞ്ചായത്തംഗം കെ.വി. ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ.കെ. സുരേശന്‍, പി.കെ. അനിത, കെ.വി. ജയരാജന്‍, സി. പ്രസീത തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.