കണ്ണൂര്‍: സപ്ലൈകോയുടെ വിഷു-ഈസ്റ്റര്‍-റമദാൻ ജില്ലതല ചന്ത കണ്ണൂര്‍ ഫോര്‍ട്ട് റോഡിലുള്ള ഗ്രാൻഡ് മാര്‍ക്കറ്റിങ് സെന്ററിലെ പീപ്ള്‍സ് ബസാറില്‍ തുടങ്ങി. രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ചിത്തിര ശശിധരന്‍ പങ്കെടുത്തു. ഉത്സവ സീസണിലെ വിപണി ഇടപെടലിലൂടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഗുണനിലവാരമുള്ള ഭക്ഷ്യോല്‍പന്നങ്ങള്‍ കുറഞ്ഞനിരക്കില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനുമാണ് ഫെയര്‍ ആരംഭിച്ചത്. മേയ് രണ്ടുവരെ രാവിലെ 10 മുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.