ശ്രീകണ്ഠപുരം: കഴിഞ്ഞ രണ്ടുവർഷം കോവിഡിലും ലോക് ഡൗണിലും കുടുങ്ങിപ്പോയ വിഷു വിപണിയിൽ ഇത്തവണ ഉണർവ്. വിഷു - ഈസ്റ്റർ - പെരുന്നാൾ ആഘോഷങ്ങൾ ഒന്നിച്ചെത്തിയതിനാൽ മലയോര മേഖലയിൽ വിപണി സജീവമായിട്ടുണ്ട്. വസ്ത്രവിപണിയിലാണ് വൻതിരക്ക്. ഓഫർ പെരുമഴയിലാണ് മത്സരിച്ച് കച്ചവടം പൊടിക്കുന്നത്. വസ്ത്ര വിപണിയിലും ഇലക്ട്രോണിക്സ് കടകളിലുമാണ് ഓഫറും സമ്മാനങ്ങളും ഒഴുകുന്നത്. നിത്യോപയോഗ സാധന വിപണിയിലും പടക്ക വിപണിയിലും വിലക്കയറ്റത്തിനിടയിലും തിരക്കേറെ കാണാനുണ്ട്. പടക്കത്തിനും തുണികൾക്കും ഓൺലൈൻ വിൽപന വില്ലനായെത്തുന്നുണ്ട്. പച്ചക്കറി വിപണിയിലെ വിലവർധന ജനങ്ങളെ നിരാശരാക്കിയിട്ടുണ്ട്. മൺകലങ്ങൾക്കും ചട്ടിക്കും വില ഇരട്ടിയാണ്. പാലക്കാടുനിന്നടക്കമുള്ള മൺപാത്രങ്ങളാണ് കൂടുതലും വിൽപനക്കെത്തിയത്. കണിക്കൊന്നയും മാങ്ങയും ചക്കയും പച്ചത്തേങ്ങയും വരെ വിൽപനക്കെത്തിയിട്ടുണ്ട്. ജനങ്ങൾ ഇറങ്ങിയതോടെ വിപണി ഏറെ സജീവമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.