കൂത്തുപറമ്പ്: മമ്പറത്ത് റേഷൻ കടയും വെൽഡിങ് ഷോപ്പും പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് പിക്അപ് വാൻ പാഞ്ഞുകയറി വൻ നാശനഷ്ടം. ആളുകൾ ഓടി മാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ചൊവ്വാഴ്ച രാവിലെ 10ഓടെ മമ്പറം -തലശ്ശേരി റോഡിലാണ് അപകടം. മലപ്പുറത്തുനിന്നും ചക്കരക്കല്ലിലേക്ക് പോവുകയായിരുന്ന പിക്അപ് വാൻ റേഷൻ കടയും വെൽഡിങ് ഷോപ്പും പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കാറിനിടിച്ച ശേഷമാണ് നിയന്ത്രണം വിട്ട പിക്അപ് വാൻ കടയിലേക്ക് പാഞ്ഞുകയറിയത്. കടക്ക് സമീപം നിർത്തിയിട്ടിരുന്ന ബൈക്കും പൂർണമായും തകർന്നിട്ടുണ്ട്. വിഷു അടുത്തതിനാൽ നിരവധി ആളുകളാണ് ഈ സമയം റേഷൻ കടയിൽ ഉണ്ടായിരുന്നത്. ആളുകൾ ഓടിമാറിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. കെട്ടിടത്തിന്റെ ഷീറ്റുകളും മറ്റും അപകടത്തിൽ തകർന്നിട്ടുണ്ട്. വൻ നഷ്ടമാണ് സംഭവിച്ചതെന്ന് കടയുടമ പറഞ്ഞു. പിണറായി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അപകടത്തിനിടയാക്കിയ വാഹനം പിന്നീട് നീക്കം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.