ഇ ഡിവിഷൻ ലീഗ് ക്രിക്കറ്റ്: ഫ്രണ്ട്സ് മണത്തണക്കും പൈസക്കരി സ്പോർട്സ് അക്കാദമിക്കും ജയം

തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ല ഇ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ് ഉദ്ഘാടന മത്സരത്തിൽ മണത്തണ ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബ് രണ്ട് വിക്കറ്റിന് മട്ടന്നൂർ യുവധാര ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത യുവധാര ക്ലബ് 18.2 ഓവറിൽ 117 റൺസിന് ഓൾഔട്ടായി. മറുപടിയായി ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബ് 19 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. 32 റൺസും ഒരു വിക്കറ്റും വീഴ്ത്തി ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബ് താരം എ.കെ. ശ്രീജിത്ത് മാൻ ഓഫ് ദി മാച്ചായി. ഉച്ചക്ക് നടന്ന രണ്ടാം മത്സരത്തിൽ പൈസക്കരി സ്പോർട്സ് അക്കാദമി 80 റൺസിന് പയ്യാവൂർ വൈ.എം.സി.എയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത പൈസക്കരി സ്പോർട്സ് അക്കാദമി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു. മറുപടിയായി പയ്യാവൂർ വൈ.എം.സി.എ 15.5 ഓവറിൽ 86 റൺസിന് ഓൾഔട്ടായി. 21 റൺസിന് ആറ് വിക്കറ്റ് വീഴ്ത്തി പൈസക്കരി സ്പോർട്സ് അക്കാദമി താരം കെ. അക്ഷയ് മാൻ ഓഫ് ദി മാച്ചായി. ടൂർണമെന്റ് ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് കെ.പി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.പി. അനസ്, ട്രഷറർ എ.സി.എം. ഫിജാസ് അഹമ്മദ്, എ. അഭിമന്യു എന്നിവർ സംസാരിച്ചു. ചൊവ്വാഴ്ച പൈസക്കരി സ്പോർട്സ് അക്കാദമി മണത്തണ ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബിനെയും പയ്യാവൂർ വൈ.എം.സി.എ മട്ടന്നൂർ യുവധാര ക്ലബിനെയും നേരിടും. പടം....ജില്ല ഇ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്ത ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് കെ.പി. സുരേഷ് ബാബു കളിക്കാരെ പരിചയപ്പെടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.