തലശ്ശേരി: അഹ്മദ് അവാലിൽ എഴുതിയ ഓർമക്കുറിപ്പുകൾ 'പ്രസൻറ് പെർഫെക്ട്' റവന്യൂ വകുപ്പ് അഡീഷനൽ സെക്രട്ടറി ബി. അബ്ദുൽ നാസർ കെ.പി. ഷോമിത്തിന് നൽകി പ്രകാശനം ചെയ്തു. അഡ്വ. ടി.പി. സാജിദ് അധ്യക്ഷത വഹിച്ചു. പ്രഫ. എ.പി. സുബൈർ പുസ്തക പരിചയം നടത്തി. അഡ്വ. എം.വി. മുഹമ്മദ് സലീം, പ്രഫ. യു.സി. മജീദ്, ഡോ. മുഹമ്മദ് കാസിം എന്നിവർ സംസാരിച്ചു. മഹല്ല് ജമാഅത്ത് സെക്രട്ടറി കെ.സി. നൗഫൽ സ്വാഗതവും എം. സൈഫുദ്ദീൻ ആസാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.