ശുചിത്വ ഉപകരണങ്ങളും യൂനിഫോമും വിതരണം ചെയ്തു

പയ്യന്നൂർ: നഗരസഭ ഹരിതകർമസേന പ്രവർത്തകരുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2021- 22 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി യൂനിഫോം, ഗ്ലൗസ്, മാലിന്യശേഖരണ കവർ എന്നിവ വിതരണം ചെയ്തു. വിതരണോദ്ഘാടനം ചെയർപേഴ്സൻ കെ.വി. ലളിത നിർവഹിച്ചു. വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ വി.വി. സജിത, വി. ബാലൻ, ടി. വിശ്വനാഥൻ, ടി.പി. സെമീറ, കൗൺസിലർമാരായ കെ. ബാലൻ, പി.വി. സുഭാഷ്, അത്തായി പത്മിനി, എം. ഗൗരി, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഹരി പുതിയില്ലത്ത്, ലതീഷ്, ബിനില, ഹരിതസേന പ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പി.വൈ.ആർ നഗരസഭ പയ്യന്നൂർ നഗരസഭയിൽ ഹരിതകർമസേന പ്രവർത്തകർക്ക് ശുചിത്വോപകരണങ്ങളും യൂനിഫോമും വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ചെയർപേഴ്സൻ കെ.വി. ലളിത നിർഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.