കണ്ണൂര്‍: കോവിഡ് പ്രതിസന്ധി പതിയെ നീങ്ങുന്നതിനിടെ വിഷുവിപണി പ്രതീക്ഷിച്ച വസ്ത്രവ്യാപാരികള്‍ക്ക് ഇടിത്തീയായി സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസും സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷവും. അഞ്ചു ദിവസമായി കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് വിവിധയിടങ്ങളില്‍നിന്ന് ജനങ്ങള്‍ ഒഴുകിയെത്തി. കൂടാതെ, സര്‍ക്കാറിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ 13 വരെ നടക്കുന്ന മെഗാ എക്‌സിബിഷനിലേക്കും ആളുകള്‍ എത്തുകയാണ്. ഇതോടെ കണ്ണൂര്‍ നഗരത്തിലെ വസ്ത്രവിപണി കൂപ്പുകുത്തി. വിഷു ആഘോഷത്തിന്റെ തൊട്ടുമുമ്പുള്ള ശനി, ഞായര്‍ ദിവസങ്ങളിലായിരുന്നു സാധാരണവിപണി സജീവമാകാറുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ കുടുംബസമേതമെത്തി വിഷുവിപണി സജീവമാക്കുമായിരുന്നു. എന്നാല്‍, പാര്‍ട്ടി കോണ്‍ഗ്രസും സര്‍ക്കാര്‍ വാര്‍ഷികാഘോഷവും കാരണം വസ്ത്രവിപണി കണ്ണൂര്‍ നഗരത്തില്‍ മന്ദഗതിയിലായ സ്ഥിതിയാണ്. രണ്ടുവര്‍ഷം കോവിഡ് കാരണം റമദാന്‍, വിഷു, ഓണം, ക്രിസ്മസ് വിപണികള്‍ താളംതെറ്റിയിരുന്നു. ഇതില്‍നിന്ന് കരകയറുമെന്ന പ്രതീക്ഷയോടെയായിരുന്നു വിഷുവിപണിയെ വ്യാപാരികള്‍ കണ്ടിരുന്നത്. എന്നാല്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നടങ്കം ഒഴുകിയതോടെ വസ്ത്രം വാങ്ങാന്‍ കണ്ണൂര്‍ നഗരത്തിലേക്ക് ആരും എത്താതെയായി. കണ്ണൂര്‍ നഗരത്തിലെത്തി വസ്ത്രം വാങ്ങുന്ന മിക്കവരും തൊട്ടടുത്ത നഗരങ്ങളായ തലശ്ശേരി, കൂത്തുപറമ്പ്, തളിപ്പറമ്പ് എന്നിവിടങ്ങളില്‍നിന്നാണ് തുണിത്തരങ്ങള്‍ വാങ്ങുന്നത്. പടം) കണ്ണൂര്‍ നഗരത്തിലെ ആളൊഴിഞ്ഞ വസ്ത്രവ്യാപാരക്കട textiles shop kannur
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.