തെളിനീരൊഴുകാൻ കൈതയുടെ ഹരിതകാന്തി

പയ്യന്നൂർ: തെളിനീരൊഴുകും നവകേരളം സമ്പൂർണ ശുചിത്വയജ്ഞത്തോടനുബന്ധിച്ച് വേറിട്ട പ്രവർത്തനവുമായി പയ്യന്നൂർ നഗരസഭ. വാർഡ് മൂന്നിൽ കൊളേക്കര പുഴയരികിൽ കൈതച്ചെടി പിടിപ്പിച്ചാണ് ശുചിത്വയജ്ഞത്തിന് പുതിയ ഹരിത വിപ്ലവമെഴുതിയത്. പരിപാടിയുടെ ഉദ്ഘാടനം ചെയർപേഴ്സൻ കെ.വി. ലളിത നിർവഹിച്ചു. മൂന്നാം വാർഡിൽപ്പെട്ട കൊളേക്കര പുഴയിൽ വന്നടിഞ്ഞ മണൽ നീക്കം ചെയ്താണ് വശങ്ങളിൽ കൈത വെച്ചുപിടിപ്പിക്കുന്ന പദ്ധതി ആരംഭിച്ചത്. പയ്യന്നൂർ നഗരസഭയും ഇറിഗേഷൻ വകുപ്പും ജനകീയ സഹകരണത്തോടെ പുഴ സംരക്ഷിക്കുന്നതിനും വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനും മണ്ണും ചളിയും നീക്കം ചെയ്താണ് കൈത വെച്ചു പിടിപ്പിക്കുന്നത്. ചടങ്ങിൽ കൗൺസിലർമാരായ ഇ. ഭാസ്കരൻ, ഇ. കരുണാകരൻ, വി.കെ. കൃഷ്ണൻ, എം. സുനിൽ കുമാർ എന്നിവർ സംസാരിച്ചു. പി. വൈ ആർ നഗരസഭ പയ്യന്നൂരിൽ തെളിനീരൊഴുകും പദ്ധതിയുടെ ഭാഗമായി ചെയർപേഴ്സൻ കെ.വി. ലളിത കൈതച്ചെടികൾ നടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.