കണ്ണപുരം: റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽനിന്ന് പതിവായി ഇന്ധനം മോഷ്ടിച്ചുവരുന്നയാളെ കണ്ണപുരം പൊലീസ് പിടികൂടി. എം.എച്ച്. 04. എച്ച്. വൈ. 6995 എന്ന നാഷനൽ പെർമിറ്റ് ലോറിയിലെ ഡ്രൈവറും ഉത്തർപ്രദേശിലെ പ്രതാപ്ഘട്ട് ജില്ലയിലെ രാമചന്ദ്രവർമ എന്നയാളുടെ മകനുമായ സൂരജ് വർമ (22) ആണ് പൊലീസിന്റെ പിടിയിലായത്. റോഡരികിൽ നിർത്തിയിട്ട നിരവധി വാഹനങ്ങളിൽനിന്നും ഇന്ധനം മോഷണം പോകുന്നതായി പരാതികളുണ്ട്. രഹസ്യവിവരത്തെ തുടർന്ന് ഇൻസ്‍പെക്ടർ എ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ അനിൽ ചേലേരി, റഷീദ് നാറാത്ത് എന്നിവർ മഞ്ചേശ്വരത്ത് വെച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ധനം നിറച്ച കന്നാസുകളും ലോറിയിൽനിന്ന് കണ്ടെടുത്തു. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് പ്രതിയെ സ്റ്റേഷനിൽ എത്തിച്ചത്. ജില്ലയിൽ വിവിധ സ്ഥലങ്ങളിൽനിന്നും നിർത്തിയിട്ട വാഹനങ്ങളിൽനിന്നും ഇന്ധനം കളവുപോകുന്നതായും പരാതിയുണ്ടെന്നും കണ്ണപുരം പൊലീസ് അറിയിച്ചു. ചിത്രം: സൂരജ് വർമ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.