കണ്ണൂർ: പാർട്ടിക്ക് അനഭിമതനാകുന്ന പ്രവർത്തനം നടത്തുന്നവരെ 51 വെട്ടുവെട്ടി കൊലപ്പെടുത്തുന്ന പാരമ്പര്യം കോൺഗ്രസിനില്ലെന്ന് ഡി.സി.സി പ്രസിഡന്‍റ് അഡ്വ. മാർട്ടിൻ ജോർജ്. കെ.വി. തോമസിനെ കണ്ണൂരിൽ തടഞ്ഞുനോക്കൂ എന്ന് കോൺഗ്രസുകാരെ വെല്ലുവിളിക്കുന്ന എം.വി. ജയരാജന്‍റെ മനസ്സിലിരിപ്പ് എന്താണെന്ന് ഞങ്ങൾക്കറിയാം. പ്രകോപനം സൃഷ്ടിച്ച് തോമസിനെ ഇരയാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താമെന്നാണ് ജയരാജനും സി.പി.എമ്മും കരുതുന്നത്. ആ കെണിയിൽ വീഴാൻ കോൺഗ്രസുകാരെ കിട്ടില്ല. തോമസ്, പാർട്ടി അച്ചടക്കം ലംഘിച്ചാൽ അത് പാർട്ടി പരിശോധിക്കും. അല്ലാതെ ഒരാളുടെ വഴിതടഞ്ഞും കൊലവിളി മുഴക്കിയും കോൺഗ്രസുകാർ പ്രതികരിക്കില്ല. പൊതുജനമധ്യത്തിൽ തോമസിനെ പരിഹാസ്യനാക്കാനാണ് ജയരാജനും കൂട്ടരും ശ്രമിക്കുന്നത്. അവരുടെ മനസ്സിലിരിപ്പറിയാതെ വിഡ്ഢി വേഷം കെട്ടേണ്ടിവരുന്ന തോമസിനോട് സഹതാപം മാത്രമേ ഉള്ളൂവെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.