ആർ.ഡി.ഒ അദാലത്ത്

തളിപ്പറമ്പ്: ഭൂമി തരംമാറ്റത്തിനായി കെട്ടിക്കിടക്കുന്ന അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് തളിപ്പറമ്പ് ആർ.ഡി.ഒ ഓഫിസിൽ ഫയൽ അദാലത്ത് നടത്തി. 173 അപേക്ഷകളിൽ നടപടി പൂർത്തീകരിച്ച് അപേക്ഷകർക്ക് ഉത്തരവ് നല്കി. ആർ.ഡി.ഒ ഇ.പി. മേഴ്സി പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ സൂപ്രണ്ട് പി. സജീവൻ, ജൂനിയർ സൂപ്രണ്ടുമാരായ പി.സി. സാബു, എച്ച്. സഫിയുദ്ദീൻ എന്നിവർ നേതൃത്വം നല്കി. വരും ദിവസങ്ങളിലും അദാലത്തുകൾ നടത്തി കെട്ടിക്കിടക്കുന്ന അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ആർ.ഡി.ഒ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.