ശതാബ്ദി ആഘോഷം

മട്ടന്നൂര്‍: മട്ടന്നൂര്‍ മധുസൂദനന്‍ തങ്ങള്‍ സ്മാരക ഗവ. യു.പി സ്‌കൂള്‍ ശതാബ്ദി ആഘോഷത്തിന്റെയും സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി നിർവഹിച്ചു. കെ.കെ. ശൈലജ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം നഗരസഭാധ്യക്ഷ അനിത വേണു നിര്‍വഹിച്ചു. വൈസ് ചെയർമാൻ പി. പുരുഷോത്തമൻ, പി. പ്രസീന, മനോജ് മാണിയൂർ, വി.കെ. സുരേഷ് ബാബു, എം. രതീഷ്, ഷാഹിന സത്യൻ, വി.പി. ഇസ്മായിൽ, എം. റോജ, എ.കെ. സുരേഷ് കുമാർ, പി.വി. ധനലക്ഷ്മി, കെ.വി. ജയചന്ദ്രൻ, പി. രാജിനി, വി.വി. ബാബു, പി.കെ. ജയതിലകൻ, എസ്. വിനോദ്, സി. യശോനാഥ് എന്നിവർ സംസാരിച്ചു. എം.പി. ശശിധരൻ സ്വാഗതം പറഞ്ഞു. ഒരുവര്‍ഷം നീളുന്ന പരിപാടികളാണ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.