യുവാവിനെ വെട്ടി പരിക്കേൽപിച്ചു

ബി.ജെ.പിയുടെ പ്രാദേശിക പ്രവർത്തകനാണ് കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പിനടുത്ത വട്ടോളിയിൽ വെട്ടേറ്റ നിലയിൽ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിയത്ത് വീട്ടിൽ പ്രശാന്തിനാണ് വെട്ടേറ്റത്. ഇയാളെ കണ്ണൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ വീട്ടിലായിരുന്നു ആക്രമണം. ബി.ജെ.പിയുടെ പ്രാദേശിക പ്രവർത്തകനാണ് പ്രശാന്ത്. എന്നാൽ, വ്യക്തിവിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കണ്ണവം പൊലീസ് കേസെടുത്തു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.