ഓടത്തിൽ പള്ളിയിൽ റമദാൻ പ്രഭാഷണം

തലശ്ശേരി: രണ്ടുവർഷത്തെ കോവിഡ് ഭീതിയകന്ന ശേഷം വന്നെത്തിയ പുണ്യനാളുകളിൽ തലശ്ശേരിയിലെ ഓടത്തിൽ പള്ളി വീണ്ടും റമദാൻ പ്രഭാഷണത്തിന് വേദിയാവുന്നു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി എല്ലാ റമദാനിലും അസർ നമസ്കാരാനന്തരം ഓടത്തിൽ പള്ളിയിൽ മലയാളത്തിലുള്ള പ്രഭാഷണം പതിവായി സംഘടിപ്പിക്കാറുണ്ട്. കോവിഡ് കാലത്ത് പള്ളികളിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ മാത്രമാണ് ഇത് മുടങ്ങിയത്. പ്രമുഖ പണ്ഡിതരടക്കമുള്ളവർ റമദാനിൽ ഇവിടെ പ്രഭാഷണത്തിന് എത്തിയിട്ടുണ്ട്. പ്രഭാഷണം കേൾക്കാനായി ധാരാളം ആളുകൾ അസർ നമസ്കാരത്തിനുശേഷം ഇവിടെ ഒത്തുകൂടാറുണ്ട്. കോവിഡ് കാലത്തെ നിയന്ത്രണം വിശ്വാസികളെ ഏറെ പ്രയാസത്തിലാക്കിയിരുന്നു. നോമ്പുതുറയും ഇവിടെ വിശേഷപ്പെട്ടതാണ്. തലശ്ശേരി ടൗണിലെ വ്യാപാരികളടക്കം പങ്കെടുക്കുന്ന സമൂഹ നോമ്പുതുറക്ക് നിരവധിയാളുകൾ എത്താറുണ്ട്. പഴമയുടെ പ്രൗഢി ഇന്നും നിലനിർത്തിപോരുന്ന ഓടത്തിൽ പള്ളിയിൽ ഇത്തവണ നവീകരണ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. റമദാൻ പ്രഭാഷണം ബുധനാഴ്ച മുതൽ പുനരാരംഭിക്കും. വെള്ളിയാഴ്ചകളിൽ ജുമുഅക്ക് ശേഷമായിരിക്കും പ്രഭാഷണം. റമദാൻ ആത്മവിചാരത്തിന്റെ മാസം എന്ന വിഷയത്തിൽ ഇസ്മായിൽ മിസ്ബാഹി (ചെറുമോത്ത്) ബുധനാഴ്ച പ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.