സംസ്ഥാന ചെസ് ബോക്‌സിങ്​: കണ്ണൂര്‍ ടീം റണ്ണേഴ്‌സ് അപ്പ്

കണ്ണൂര്‍: തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന ചെസ് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ ടീം റണ്ണേഴ്‌സ് അപ്പായി. തിരുവനന്തപുരത്തിനാണ് കിരീടം. ചെസും ബോക്‌സിങ്ങും സമന്വയിപ്പിച്ച് സംഘടിപ്പിക്കുന്ന കായിക ഇനമാണിത്​. ദേശീയ ചെസ് ബോക്‌സിങ് ട്രഷറര്‍ ഫായിസ് അഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. 10 സ്വര്‍ണവും മൂന്ന് വെള്ളിയും ഉള്‍പ്പെടെ പങ്കെടുത്ത എല്ലാവരും കണ്ണൂര്‍ ജില്ലക്കുവേണ്ടി മെഡലുകള്‍ നേടി. മാസ്‌റ്റേഴ്‌സ് വിഭാഗത്തില്‍ സി.എച്ച്. മുഹമ്മദ് ഫൈസല്‍ (80 കിലോ), ശ്രീജിത്ത് അമ്പന്‍ (70 കിലോ) എന്നിവരാണ് സ്വര്‍ണ മെഡല്‍ നേടിയത്. മറ്റു വിഭാഗങ്ങളിലായി എന്‍.പി. മുഹമ്മദ് റിസ്‌വാന്‍ (70 കിലോ), സി. പ്രവിഷ (50), പി.കെ. പ്രജിന (58), പി. ആര്‍ദ്ര (75), വി.പി. മുഹമ്മദ് ഫര്‍സീന്‍ (60), എ. നന്ദന (46), കെ.വി. മുഹമ്മദ് നസീന്‍ (90), സി. സഞ്ജന (48 കിലോ) എന്നിവര്‍ സ്വര്‍ണവും എം. യദുരാജ്, വി. ആര്‍സല്‍, ടി.പി. അര്‍ഷാദ് എന്നിവര്‍ വെള്ളി മെഡലുകളും നേടി. കോച്ച് സി.എച്ച്. മുഹമ്മദ് ഫില്‍സറിന്റെയും മാനേജര്‍ സി.പി. നിയാസിന്റെയും നേതൃത്വത്തിലുള്ള ടീമാണ് ജില്ലക്കുവേണ്ടി മത്സരിച്ചത്. മേയിൽ സേലത്താണ് ദേശീയ മത്സരങ്ങള്‍ അരങ്ങേറുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.