ശ്രീകണ്ഠപുരം: വീട്ടുകാരുമായി പിണങ്ങി നാലുമാസം മുമ്പ് കാണാതായ പയ്യാവൂരിലെ മധ്യവയസ്‌കനെ ഇടുക്കിയില്‍ കണ്ടെത്തി. പയ്യാവൂര്‍ ചമതച്ചാലിലെ ലോട്ടറി വിൽപനക്കാരന്‍ പാറയില്‍ സ്റ്റീഫനെയാണ് (54) ഇടുക്കി രാജാക്കാട് ബേസണ്‍ വാലിയില്‍ കണ്ടെത്തിയത്. പയ്യാവൂര്‍ എസ്.ഐ കെ.വി. രാമചന്ദ്രന്‍, എ.എസ്.ഐ കെ.വി. രമേശന്‍ എന്നിവര്‍ ചേര്‍ന്ന് സ്റ്റീഫനെ പയ്യാവൂരിലെത്തിച്ചു. വീടിറങ്ങിയതിനുശേഷം ഇയാള്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. ഇതോടെ സ്റ്റീഫനെ സംബന്ധിച്ച് ഒരു വിവരവും ലഭിക്കാതെയായി. ഇതിനിടെ നാട്ടിലെ ഒരാള്‍ക്ക് ഇയാള്‍ ഫോണ്‍ വിളിച്ചതാണ് വഴിത്തിരിവായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്റ്റീഫനെ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.