പേരാവൂർ: താലൂക്ക് ആശുപത്രിക്ക് അനുവദിച്ച ദ്രവ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാനാവശ്യമായ സാമഗ്രികൾ പേരാവൂരിലെത്തിച്ചു. ചൊവ്വാഴ്ച പുലർച്ചയാണ് ഇവ എത്തിച്ചത്. ജില്ലയിൽ ജില്ല ആശുപത്രിക്കുശേഷം വലിയ ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കുന്ന രണ്ടാമത്തെ ആശുപത്രിയാണ് പേരാവൂർ. ഒരേസമയം 400ഓളം രോഗികൾക്ക് ഓക്സിജൻ ലഭ്യമാക്കാൻ ഇതുവഴി സാധിക്കും. കൂടാതെ സിലിണ്ടറുകളിൽ ഓക്സിജൻ റീഫിൽ ചെയ്യാനും സംവിധാനമുണ്ട്. ഏകദേശം 75 ലക്ഷം രൂപ വിലവരുന്ന പ്ലാൻറ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും താലൂക്ക് ആശുപത്രി അധികൃതരുടെയും പരിശ്രമം മൂലമാണ് ലഭിച്ചത്. മലയോര മേഖലയിലെ ആദ്യത്തെ ദ്രവ ഓക്സിജൻ പ്ലാന്റാണിത്. മെഡിക്കൽ കോളജ്, ജില്ല ആശുപത്രി പോലെയുള്ള സ്ഥാപനങ്ങളിലുള്ള തരത്തിലുള്ള പ്ലാന്റാണ് പേരാവൂരിന് ലഭ്യമായത്. ദേശീയാരോഗ്യ ദൗത്യം മുഖേന കെ.എം.എസ്.സി.എൽ വഴി ലഭിച്ച പ്ലാന്റിന്റെ ഇൻസ്റ്റലേഷൻ തുടർന്നുള്ള ദിവസങ്ങളിൽ എൻജിനീയർമാരുടെ നേതൃത്വത്തിൽ നടക്കും. ആശുപത്രി മാസ്റ്റർപ്ലാൻ പ്രകാരമുള്ള പുതിയ കെട്ടിടത്തിൽ സ്ഥാപിക്കുന്ന ഐ.സി.യു സംവിധാനത്തിൽ കൃത്യമായി ഓക്സിജൻ വിതരണം ചെയ്യാനും ഇതുവഴി സാധിക്കും. ആശുപത്രിയിലെ എല്ലാ വാർഡുകളിലും നേരിട്ട് ഓക്സിജൻ എത്തിക്കാനാവും. സിലിണ്ടർ വഴി ഓക്സിജൻ നൽകുന്നത് ഒഴിവാക്കാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.