പഴയങ്ങാടി: ഉദ്ഘാടനം ചെയ്തതുമുതൽ 67 ദിവസമായി തുടരുന്ന പഴയങ്ങാടി ചൈനാക്ലേ റോഡിലെ ശ്രീപോർക്കലി സ്റ്റീൽസിനെതിരെ സി.ഐ.ടി.യു സമരം കൂടുതൽ ശക്തമാക്കുന്നു. ഇതിനായി സമരസഹായ സമിതി രൂപവത്കരിച്ചു. പൊതുയോഗം കോഓപറേറ്റിവ്സ് എംപ്ലോയീസ് യൂനിയൻ ജില്ല പ്രസിഡന്റ് വി. വിനോദ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ചുമട്ടുതൊഴിലാളി യൂനിയൻ മാടായി ഏരിയ പ്രസിഡന്റ് ഐ.വി. ശിവരാമൻ അധ്യക്ഷത വഹിച്ചു. പി.വി. വേണുഗോപാൽ, എം. അനിൽ, വരുൺ ബാലകൃഷ്ണൻ, വി.വി. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പാണപ്പുഴ, ചന്തപ്പുര, പിലാത്തറ, മാടായി, തുടങ്ങിയ ഡിവിഷനുകളിൽനിന്നായി അഞ്ചുപേർ വീതം, തൊഴിൽ നിഷേധത്തിനെതിരെ സത്യഗ്രഹമിരിക്കാനാണ് തീരുമാനം. ചിത്ര വിശദീകരണം: സമരസമിതിയുടെ പൊതുയോഗം വി. വിനോദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.