പയ്യാമ്പലം ശുചീകരിക്കാൻ എൻ.സി.സി കാഡറ്റുകൾ

കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ എൻ.സി.സി കാഡറ്റുകളുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി. കടൽതീരങ്ങളും ബീച്ചുകളും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിനായി പുനീത് സാഗർ അഭിയാന്റെ ഭാഗമായി എൻ.സി.സി യൂനിറ്റുകൾ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ബീച്ചുകളിൽ നടത്തുന്ന ശുചീകരണ പ്രവൃത്തികളുടെയും പ്രചാരണ പരിപാടികളുടെയും ഭാഗമായാണ്​ പയ്യാമ്പലത്തും ശുചീകരണം നടത്തിയത്​. കണ്ണൂർ 31 കേരള ബറ്റാലിയന്‍റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി മേയർ അഡ്വ. ടി.ഒ. മോഹനൻ, കലക്ടർ എസ്. ചന്ദ്രശേഖർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. 31 കേരള എൻ.സി.സി കണ്ണൂർ കമാൻഡിങ് ഓഫിസർ കേണൽ എൻ. രമേഷ് അധ്യക്ഷത വഹിച്ചു. വിവിധ കോളജ്, സ്കൂളുകളിലെ 200ഓളം കാഡറ്റുകൾ പങ്കെടുത്തു. എൻ.സി.സി ഓഫിസർമാരായ ക്യാപ്റ്റൻ ഡോ. കെ. ജിതേഷ്, ലെഫ്റ്റ്. ഡോ. പി.വി. സുമിത്ത്, ലെഫ്റ്റ്. ജയകൃഷ്ണൻ, ലെഫ്റ്റ്. ധനേഷ്, സുബേദാർ മേജർ വെങ്കടേസ്വർലു, കെയർടേക്കർ ഓഫിസർമാരായ രശ്മി, കെ. ശ്രീജ എന്നിവർ നേതൃത്വം നൽകി. പടം -ncc cleaning -എൻ.സി.സി കാഡറ്റുകളുടെ നേതൃത്വത്തിൽ പയ്യാമ്പലത്ത്​ നടന്ന ശുചീകരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.