കണ്ണൂര്‍: മുസ്‌ലിം ലീഗ് നേതാവ് അഡ്വ. കെ. മുഹമ്മദലി പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ലീഗ് പേരാവൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി, ജില്ല സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച മുഹമ്മദലി നിലവില്‍ സംസ്ഥാന കൗണ്‍സിലിലും ജില്ല പ്രവര്‍ത്തക സമിതിയിലും അംഗമാണ്. സി.പി.എം ജില്ല കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തിലെത്തിയ മുഹമ്മദലിയെ ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ ഷാളണിയിച്ച് സ്വീകരിച്ചു. താനറിയാതെ മലപ്പുറം എ.ആര്‍ നഗര്‍ സര്‍വിസ് സഹകരണ ബാങ്കില്‍ തന്റെ പേരില്‍ 8,80137 രൂപ നിക്ഷേപിച്ചതായി മുഹമ്മദലി പറഞ്ഞു. ഇതേക്കുറിച്ച് സഹകരണ രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷ്, ജില്ല സെക്രട്ടേറിയറ്റംഗങ്ങളായ പി. പുരുഷോത്തമന്‍, ടി.കെ. ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു. (ബോക്‌സ്) നേരത്തേ പുറത്താക്കിയെന്ന് ലീഗ് കണ്ണൂര്‍: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും അച്ചടക്കരാഹിത്യത്തിന്റെയും പേരില്‍ മാസങ്ങള്‍ക്കുമുമ്പ് ഉത്തരവാദപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും നീക്കം ചെയ്യപ്പെട്ടയാളാണ് സി.പി.എമ്മില്‍ ചേര്‍ന്ന കെ. മുഹമ്മദലിയെന്ന് മുസ്‌ലിം ലീഗ് ജില്ല കമ്മിറ്റി. ഇതുമൂലം സ്വന്തം നാട്ടിലോ മണ്ഡലത്തിലോ ഒരു ചലനവും ഇയാള്‍ക്ക് ലീഗിനെതിരെ സൃഷ്ടിക്കാന്‍ കഴിയില്ലെന്നും ലീഗിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിക്കുന്നയാള്‍ മലര്‍ന്നുകിടന്ന് മേൽപോട്ട് തുപ്പുന്നത് സൂക്ഷിച്ചുവേണമെന്നും ജില്ല പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദും ജനറൽ സെക്രട്ടരി അബ്ദുല്‍ കരീം ചേലേരിയും പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.