പയ്യന്നൂർ: കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്ന് ഏറക്കുറെ അരങ്ങൊഴിഞ്ഞ കോതാമ്മൂരിയാട്ടം കലയുടെ തറവാട്ടുമുറ്റത്ത് പുനർജനിച്ചപ്പോൾ അതൊരു വീണ്ടെടുപ്പിന്റെ ചരിത്ര നിമിഷമായി. ചെറുതാഴം വാരണക്കോട് കിഴക്കേമഠം പറമ്പിൽ ഒരാഴ്ച നീളുന്ന വാരണക്കോട് കൃഷ്ണൻ നമ്പൂതിരിയുടെ രണ്ടാം ചരമവാർഷികാചരണത്തിന്റെ തുടക്ക ദിവസമാണ് പനിയന്മാരും കോതാമ്മൂരിയും അരങ്ങിലെത്തിയത്. പ്രശസ്ത തെയ്യം കലാകാരൻ ചെറുതാഴം രാമചന്ദ്രൻ പണിക്കരും സംഘവുമാണ് പുതുതലമുറക്ക് കാഴ്ചയുടെ പുതിയ ഉത്സവം നൽകി കോതാമ്മൂരിയാട്ടം അരങ്ങിലെത്തിച്ചത്. എന്നാൽ, അനുഷ്ഠാനമായി ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ വർഷത്തിലൊരു ദിവസം ഇന്നും കോതാമ്മൂരിയാട്ടം നടക്കുന്നുണ്ട്. ഫോക് ലോർ പഠനത്തിന്റെ ഭാഗമായുള്ള അവതരണങ്ങളും ഉണ്ടാകാറുണ്ട്. പി.വൈ.ആർ കോതാമൂരി ചെറുതാഴം വാരണക്കോട്ട് അവതരിപ്പിച്ച കോതാമ്മൂരിയാട്ടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.