തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ പരിധിയിലുള്ള മുഴുവൻ മുസ്‍ലിം പള്ളികളിലെ കമ്മിറ്റി ഭാരവാഹികൾ, ഖത്തീബുമാർ എന്നിവരുടെ യോഗം ചേർന്നു. ചെയർപേഴ്സൻ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു. ജില്ല കലക്ടറുടെ നിർദേശാനുസരണമാണ് യോഗം നടന്നത്. റമദാൻ ആരംഭിച്ചതിന്റെ ഭാഗമായി പള്ളിയിൽ നടക്കുന്ന ഇഫ്താർ പാർട്ടികളിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിനും തളിപ്പറമ്പ് നഗരസഭയിൽ സമ്പൂർണ ശുചിത്വം നടപ്പാക്കുന്നതിന് മഹല്ലുകളിൽ മഹല്ല് കമ്മിറ്റിയുടെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ ബോധവത്കരണം നടത്താനും പ്ലാസ്റ്റിക് ഫ്രീ കണ്ണൂരിന്റെ പ്രവർത്തനത്തിൽ മഹല്ല് ഭാരവാഹികളുടെ പരിപൂർണ സഹകരണം ഉറപ്പുവരുത്തുന്നതിനും തീരുമാനിച്ചു. യോഗത്തിൽ സ്ഥിരം സമിതി അംഗങ്ങളായ കെ. നബീസ ബീവി, എം.കെ. ഷബിത, പി.വി. മുഹമ്മദ് നിസാർ, പി. റജില, കൗൺസിലർമാരായ ഒ. സുഭാഗ്യം, കൊടിയിൽ സലിം, കെ. വത്സരാജ്, ഉമ്മർ നദ് വി തോട്ടീക്കൽ, ബഷീർ സഖാഫി, എ.പി. ഉമ്മർ, മൂസ ഖാസിം, ഹരിത കേരള മിഷൻ ആർ.പി പി. സുകുമാരൻ, നിർമൽ ഭാരത് ട്രസ്റ്റ് സെക്രട്ടറി ഫഹദ് എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി എം.എസ്. ശ്രീരാഗ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ സത്താർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.