കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിന് നൂറുമേനി

പയ്യന്നൂർ: 2021-22 സാമ്പത്തികവര്‍ഷം ലഭ്യമായ പൊതുവിഭാഗം വികസനഫണ്ട്, എസ്.സി.പി, കേന്ദ്ര ധനകാര്യ കമീഷന്‍ വിഹിതം തുടങ്ങിയവ നൂറുശതമാനവും ചെലവ് വരുത്തിയും, 2021-22 വര്‍ഷം പിരിച്ചെടുക്കാനുള്ള മുഴുവന്‍ നികുതികളും പിരിച്ചെടുത്തും കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് കൈവരിച്ചത് മികച്ച നേട്ടം. പദ്ധതി ചെലവിൽ ജില്ലയിൽ മൂന്നാം സ്ഥാനത്താണ് പഞ്ചായത്ത്‌. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുടക്കം വരാതെയും തനത് വിഭവ സമാഹരണത്തിന് കോട്ടംതട്ടാതെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച ഭരണസമിതി അംഗങ്ങളെയും നിര്‍വഹണ ഉദ്യോഗസ്ഥരേയും, ജീവനക്കാരെയും പ്രസിഡന്‍റ് ടി. സുലജ അഭിനന്ദിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ 3.65 കോടി രൂപ വിനിയോഗിച്ച് 81011 തൊഴില്‍ ദിനങ്ങളാണ് 2021-22 സാമ്പത്തികവര്‍ഷം സൃഷ്ടിച്ചത്. പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിലൂടെ വളരെ മുന്നേ തന്നെ ഐ.എസ്.ഒ അംഗീകാരം നേടുന്നതിനും, നിലനിര്‍ത്തുന്നതിനും ഗ്രാമപഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. ലഭ്യമായ മുഴുവന്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അപേക്ഷകളും തീര്‍പ്പാക്കി. മാലിന്യ സംസ്കരണ രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകളാണ് ഗ്രാമ പഞ്ചായത്തി‍ൻെറ നേതൃത്വത്തില്‍ നടന്നുവരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.